11:00pm 06 September 2026
NEWS

മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി വർ​ഗീയതയായി: വെള്ളാപ്പള്ളി

11/04/2025  04:03 PM IST
nila
 മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി വർ​ഗീയതയായി: വെള്ളാപ്പള്ളി

തനിക്ക് 'മ' എന്ന് പറയാൻ പറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.  മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാൽ വർഗീയതയായി എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നിൽക്കാത്തത് കൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഒരു വാർത്താചാനലിനോട് പ്രതികരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം പറഞ്ഞത്. 

മുസ്ലിംലീഗ് തന്നെ അറവുശാലയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞി. അവർ അവരുടെ സമ്പന്നൻമാർക്കെല്ലാം പങ്കിട്ടു നൽകി. ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നു. തന്നെ  മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നു. ഈഴവർക്ക് മലപ്പുറത്ത് സാമൂഹിക നീതി  ലഭിച്ചിട്ടില്ലെന്നും സത്യം പറയുമ്പോൾ കല്ലെറിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗിലെ ചില നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിക്കുന്നു. ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം. കിട്ടാതെ വന്നപ്പോൾ സമുദായത്തെ തകർക്കാനും ഭിന്നിപ്പിക്കാനും നോക്കുന്നു. തങ്ങളുടെ ആളുകളെ തന്നെ വിലയ്ക്ക് എടുത്ത് തങ്ങൾക്കെതിരാക്കിയെന്നും വെള്ളാപ്പള്ളി പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.